24 ജനുവരി 2009

ഒരു “ബിലേറ്റഡ്” ജന്മദിനം

ജനുവരി 22. നിന്റെ പിറന്നാളാണ്. അറിയാമല്ലോ അല്ലേ?? ചില പ്രത്യേക സാഹചര്യങ്ങളാല്‍ അന്ന് എനിക്ക് വരാന്‍ കഴിഞ്ഞില്ല.

അതികഠിനമായ പനി മൂലം കട്ടിലേന്ന് പൊങ്ങാന്‍ വയ്യാതെ, മരുന്നടിച്ച് മയങ്ങി കിടക്കുകയായിരുന്നു ഞാന്‍. നല്ല ഹെവി ഡോസ് ആന്റിബയോട്ടിക് അടിച്ച് നിമിഷങ്ങള്‍ക്കകം ബോധം കെട്ടുറങ്ങിയിരുന്ന ഞാന്‍ എങ്ങനെ വരാനാണ്. നിനക്ക് എന്റെ അവസ്ഥ മനസിലാവുമല്ലോ അല്ലേ ബാലവാടീ??

ദോഷം പറയരുതല്ലോ.. മരുന്നേറ്റു! അതല്ലേ, ദാ, ഞാനിങ്ങെത്തിയത്. ഏതായാലും താമസിപ്പിക്കുന്നില്ല. പ്രധാ‍ന കാര്യം ഫസ്റ്റ്..!

“ബിലേറ്റഡ് ബര്‍ത്ത് ഡേ വിഷസ് ബാ‍ലവാടി”

ആദ്യ വര്‍ഷത്തെക്കാള്‍ പോസ്റ്റുകള്‍ കുറവായിരുന്നെങ്കിലും വായനക്കാര്‍ കൂടിയത് നല്ല വാര്‍ത്തയാണല്ലേ? എല്ലാ വായനക്കാര്‍ക്കും നന്ദി. ഇനിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റു രൂപത്തില്‍ പ്രതീക്ഷിക്കുന്നു.

ആദ്യ വര്‍ഷം എഴുത്തു മാത്രമായിരുന്നു ബ്ലോഗില്‍. എന്നാല്‍ രണ്ടാം വര്‍ഷം ആയപ്പോള്‍ ഒരു ഫോട്ടൊ ഫീച്ചര്‍ കൂടെ ഉള്‍പ്പെടുത്തി. മൂന്നാം വര്‍ഷത്തിലേക്ക് യാത്ര തുടങ്ങുമ്പോള്‍ ബാലവാടിയില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതാണ്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയത് കൊലയാളി എന്ന പോസ്റ്റിനാണ്. എന്നാല്‍ ഞാന്‍ പൂര്‍ണ തൃപ്തിയോടെ എഴുതിയ കഥയല്ല അതെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. എങ്കിലും ആ പോസ്റ്റ് പലര്‍ക്കും ഇഷ്‌ടമായി. അത് എനിക്കും ഇഷ്‌ടമായി!

ഈ കൊല്ലം ഒരു കവിത പോലും എഴുതിയില്ല എന്നത് അത്ഭുതകരമായ സംഗതിയായി എനിക്ക് തോന്നിയതേയില്ല.

ഒരിക്കല്‍ കൂടി എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് എനിക്കുള്ള പ്രോത്സാഹനം. ഇവ തുടര്‍ന്നും പ്രതീക്ഷിച്ചു‌കൊണ്ട് ബാലവാടി മുന്നോട്ട്.. മൂന്നാം വര്‍ഷത്തിലേക്ക്..

ബാലവാടീ.. ദേ എല്ലാരേം ഒന്ന് കൈ വീശി കാണിച്ചേ.. ഹായ്..! ഇനി ഒരു ഫ്ലൈയിങ്ങ് കിസ്.. ഉം‌മ്മാ...!

8 അഭിപ്രായങ്ങൾ:

  1. എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് എനിക്കുള്ള പ്രോത്സാഹനം. ഇവ തുടര്‍ന്നും പ്രതീക്ഷിച്ചു‌കൊണ്ട് ബാലവാടി മുന്നോട്ട്.. മൂന്നാം വര്‍ഷത്തിലേക്ക്..

    മറുപടിഇല്ലാതാക്കൂ
  2. ബാലവാടിയുടെ വാർഷികത്തിന് മുട്ടായി വിതരണമൊന്നും ഇല്ലേ ? :)

    മറുപടിഇല്ലാതാക്കൂ
  3. ആശംസകള്‍ക്ക് നന്ദി.. മുട്ടായി വിതരണം നടത്തണമെന്നുണ്ടായിരുന്നു. എന്നാല്‍ പനിയും ആഗോള സാമ്പത്തിക മാന്ദ്യവും മൂലം സാധിച്ചില്ല..! ;)

    മറുപടിഇല്ലാതാക്കൂ