01 ജനുവരി 2009

പുതുവര്‍ഷവും പ്രതിജ്ഞകളും

പുതുവര്‍ഷം. എല്ലാ കൊല്ലവും ജനുവരി ഒന്ന് അടുക്കാറാവുമ്പൊഴേക്കും, അല്ലെങ്കില്‍ അതിനോടടുപ്പിച്ചുള്ള ദിവസങ്ങളില്‍, സ്ഥിരമായി കേള്‍ക്കാറുള്ളതാണ് പ്രതിജ്ഞകളെ പറ്റി. എന്നാല്‍ ഇതു വരെ ഞാന്‍ അങ്ങനെയൊരു പ്രതിജ്ഞയും ന്യൂ ഇയര്‍ ആയിട്ട് എടുത്തിട്ടില്ല. എന്നാല്‍ ഈ കൊല്ലം കുറച്ച് മാറി ചിന്തിക്കുകയാണ്. അതിന് കാരണം കഴിഞ്ഞ വര്‍ഷത്തെ കുറിച്ച് ആലോചിച്ചിട്ട് എനിക്ക് തന്നെ നാണക്കേടായി. പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ പോയ വര്‍ഷമാണ് 2008. ലോകത്തിന് മൊത്തത്തില്‍ അത്ര മെച്ചമല്ലായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന വര്‍ഷം.

2008-ല്‍ എനിക്കുണ്ടായ നല്ല അനുഭവങ്ങള്‍ വളരെ ചുരുക്കം. ചേട്ടന്റെ കല്ല്യാണം അതില്‍ ഏറ്റവും വലുതും. പിന്നെ പറയാനുള്ളത് പത്ത് - നൂറ് പേരുടെ മുന്നില്‍ നിന്നും സംസാരിച്ചു എന്നതാണ്. കുറച്ച് ബുക്ക് വായിച്ചു. കുറച്ച് ബുക്ക് വാങ്ങിച്ചു. ബ്ലോഗ് എഴുത്തിനെ പറ്റി പറഞ്ഞാല്‍... പോസ്റ്റുകളുടെ എണ്ണം കുറവാണ്, ഒരൊറ്റ കവിത പോലും എഴുതിയില്ല.!!! നിങ്ങളുടെ ഭാഗ്യം. പിന്നെ ഒരു വലിയ നേട്ടം. ഒരു വര്‍ഷം ഡയറി എഴുതി. 2007ല്‍ തുടങ്ങിയെങ്കിലും അത് ഒന്ന് രണ്ട് മാസം കൊണ്ട് നിര്‍ത്തിയതാണ്. എന്നാല്‍ 2008ല്‍ അത് നിര്‍ത്താതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എന്നാല്‍ തുടര്‍ച്ചയായി 365 ദിവസത്തെ ഡയറിക്കുറിപ്പുകള്‍ ഇല്ല എന്നതും സത്യം. ഒരുപാട് ഇടവേളകളിലായാണ് എഴുതിയത്. എങ്കിലും അത്രെയെങ്കിലും ചെയ്തല്ലോ എന്ന് സമാധാനം.

സിനിമ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു സാധനമാണ്. 2008ല്‍ ആകെ ഹിറ്റായത് 5 മലയാളം സിനിമയെ ഉള്ളു എന്നൊക്കെ വായിച്ചു. അതില്‍ മാടമ്പിയും അണ്ണന്‍ തമ്പിയും കണ്ടില്ല. ട്വന്റി 20, വെറുതെ ഒരു ഭാര്യ, സൈക്കിള്‍ എന്നിവ കണ്ടു. എന്നാല്‍ നല്ലതെന്ന് വിലയിരുത്തപ്പെട്ട തലപ്പാവ്, തിരക്കഥ, ഗുല്‍മോഹര്‍ ഒന്നും കണ്ടില്ല. കോളേജ് കുമാരന്‍, കല്‍ക്കട്ട ന്യൂസ് ഒക്കെ കാണുകയും ചെയ്തു. മറ്റ് ഭാഷകളില്‍ ശ്രദ്ധേയമായ എ വെനെസ്ഡേ, ആമിര്‍, ജോധാ അക്ബര്‍, രബ് നെ ബനാ ദി ജോഡി, ഗജിനി, സുബ്രഹ്മണ്യപുരം, വാരണം ആയിരം, സന്തോഷ് സുബ്രഹ്മണ്യം, ബാറ്റ്മാന്‍, വാള്‍-ഇ തുടങ്ങി ഒരുപറ്റം നല്ല സിനിമകളും കണ്ടു. മലയാളസിനിമ ചതിച്ചെങ്കിലും അന്യഭാഷാ സിനിമകള്‍ ചതിച്ചില്ല എന്ന ആശ്വാസം.

കോളേജ് വിദ്യാഭ്യാസം ഈ വരുന്ന മാര്‍ച്ച് ആകുന്നതോടെ തീരുകയാണ്. കോളേജിലെ അവസാനത്തെ ഓണാഘോഷത്തില്‍ ഇത് വരെ ചെയ്യാത്ത രണ്ട് കാര്യങ്ങള്‍ ചെയ്തു എന്ന സമാധാനം - കാന്റില്‍ റേസ്, പെയിന്റിങ്ങ് എന്നീ മേഖലകളില്‍ എന്റെ പാദമുദ്ര പതിപ്പിച്ചു ഞാന്‍..!

2009. ഇതാദ്യമായി ചില പ്രതിജ്ഞകള്‍ എടുക്കാന്‍ പോകുന്നു. അത് ബ്ലോഗിലൂടെ എല്ലാരേം അറിയിക്കുന്നു. ഇനി ഞാന്‍ മറന്നാലും എന്നെ എന്റെ പ്രതിജ്ഞകള്‍ ഓര്‍മിപ്പിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ..

1. ഇനി മുതല്‍ എല്ലാ ദിവസവും കുളിച്ച ശേഷമേ ആഹാരം കഴിക്കൂ.. ഇന്ന് മുതല്‍ തുടങ്ങി..!
2. ഡ്രൈവിങ്ങ് പഠിക്കും. ഇനിയും വൈകിയാല്‍ ശരിയാവില്ല. ഈ കൊല്ലം അവസാനിക്കുമ്പോള്‍ ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് കഴിഞ്ഞിരിക്കും.
3. ഡയറി എഴുത്ത് തുടരും. നല്ലൊരു ശീലമാണ്. ഇത് വരെ അത് ശീലിക്കാത്തവര്‍ ഉണ്ടെങ്കില്‍ ഈ കൊല്ലം തന്നെ തുടങ്ങിക്കോളൂ..
4. ബുക്ക് വായിക്കും. കോളേജ് ലൈബ്രറിക്ക് നന്ദി. ഇനി അവിടുന്ന് പുറത്തിറങ്ങിയാലും ബുക്കുകള്‍ വാങ്ങി വായിക്കാന്‍ ശ്രമിക്കും.
5. വായിക്കുന്ന ബുക്കുകളെ കുറിച്ച് ബ്ലോഗില്‍ എഴുതും. ചുളിവില്‍ ഒരു പോസ്റ്റുമായി..!
6. സിഗററ്റ് വലി, കള്ളുകുടി തുടങ്ങിയ ദുഃശീലങ്ങളില്‍ നിന്നും ഇത്ര നാള്‍ വിട്ടു നിന്നത് പോലെ ഇനിയും വിട്ടു നില്‍ക്കും. വലിക്കാരെ, കുടിയന്മാരെ, നിങ്ങളൊക്കെ അക്ഷരാഭ്യാസമുള്ളവരും സയന്‍സ് പഠിച്ചവരുമല്ലേ?? ഈ പറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചാലുള്ള ഭവിഷ്യത്ത് നിങ്ങള്‍ക്കും അറിയാമല്ലോ?
7. പാചകം പഠിക്കാന്‍ ചിലപ്പോ ശ്രമിച്ചേക്കും. അവസാന പ്രയോറിറ്റി ആയത് കൊണ്ട് ഇതിനെ ഒരു പ്രതിജ്ഞ ആയി കണക്കാക്കേണ്ട..!

അപ്പോ ഇതൊക്കെയാണ് 2009ലെ പ്രധാന കര്‍മ്മപരിപാടികള്‍. ഞാന്‍ ഇതൊക്കെ പാലിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ എല്ലാരും ഒന്ന് നോക്കിക്കോണേ..

അപ്പോ എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍.. ഇന്ന് ബ്ലോഗ് തുടങ്ങുന്ന നമ്മുടെ മമ്മൂട്ടിക്കും ഒരു സ്പെഷ്യല്‍ പുതുവത്സരാശംസകള്‍..!

13 അഭിപ്രായങ്ങൾ:

  1. ചില കഠിന തീരുമാനങ്ങള്‍..

    എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  2. 1. അത്താഴമല്ലല്ലോ അല്ലേ? :-D
    2. സൈക്കിള്‍ ഡ്രൈവിംഗ് തൊട്ട് തുടങ്ങേണ്ടേ? ;-)
    3. ബ്ലോഗെഴുതാന്‍ തന്നെ ടൈമില്ല... അപ്പളാ...
    4. ബുക്ക് എക്സിബിഷനുകള്‍ നടത്തുവാന്‍ പ്ലാനുണ്ടോ, ഡി.സി.ക്കു നന്ദി എന്നും പറഞ്ഞ്? :-P
    5. ഹമ്മച്ചിയേ! :-)
    6. ...
    7. പണി കിട്ടി മറ്റു വല്ലയിടവും താമസം തുടങ്ങുമ്പോള്‍ താനേ പഠിച്ചോളും...

    3, 6 എന്നിവ തട്ടിപ്പ് പ്രതിജ്ഞകളാണേ... പുതിയതായി എന്തേലും ചെയ്താലേ വിലയുള്ളൂ... :-) കാണുന്ന (മമ്മൂട്ടി) സിനിമകള്‍ പൊളിയാണേല്‍, i-am-mammootty-യില്‍ പോയി അരിശം തീര്‍ക്കും, എന്നു കൂടി പ്രതിജ്ഞിക്കാത്തതെന്ത്? :-D

    പുതുവത്സരാശംസകള്‍...
    --

    മറുപടിഇല്ലാതാക്കൂ
  3. ഡ്രൈവിംഗ് പഠിക്കുന്നതിന് മുമ്പേ ലൈസൻസെടുക്കാൻ തോന്നാത്തത് നന്നായി.

    മറുപടിഇല്ലാതാക്കൂ
  4. അതേ, പ്രതിഞ്ജ അല്ല, പ്രതിജ്ഞയാണേ... ഞ+ജ അല്ല ജ+ഞ ആണെന്ന്...
    --

    മറുപടിഇല്ലാതാക്കൂ
  5. ഹരീഷേട്ടാ,
    ഇന്ന് മുതല്‍ ഞാനൊരു പുതിയ മനുഷ്യനാണ്. പിന്നെ അത്താഴവും ആഹാരമാണല്ലോ! സൈക്കിള്‍ ഓടിക്കാന്‍ അറിയാം കേട്ടൊ.. പിന്നെ മൂന്നാമത്തെ പ്രതിജ്ഞ, ഡയറി എഴുത്ത് ഇടവേളകളില്ലാതെ ഒരു മുഴുനീള എഴുത്താവുമെന്നാണേ.. അവസാനം പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണ്. ഇനിയും മായാബസാര്‍, പരുന്ത് ഒക്കെ ഇറങ്ങിയാല്‍ ആ ബ്ലോഗില്‍ കയറി കാര്യം പറയാമല്ലോ. ഒന്നുമില്ലേലും നമ്മളും മമ്മൂട്ടിയുമൊക്കെ ബ്ലോഗേഴ്സ് അല്ലേ.. കാര്യം പറഞ്ഞാല്‍ മനസിലാവുമല്ലൊ..! പിന്നെ തിരുത്ത് വരുത്തിയിട്ടുണ്ട്. ചൂണ്ടികാണിച്ചതിന് നന്ദി.. :)

    മിസ്റ്റര്‍ നരിക്കുന്നവന്‍, താങ്കളെ ഞാന്‍ റോഡില്‍ വെച്ച് കണ്ടോളാം...
    ഹിഹി.. ചുമ്മാ.. കമന്റിയതിന് നന്ദി മാഷെ.. :)

    മറുപടിഇല്ലാതാക്കൂ
  6. സുമേഷ് ജീ, നന്ദി.. സെയിം ടു യൂ.. :)

    മറുപടിഇല്ലാതാക്കൂ
  7. ഇനി ഇപ്പോ അടുത്ത വര്‍ഷം വരെ വെയിറ്റ് ചെയ്യണമല്ലോ ഇതില്‍ ഏതൊക്കെ നടന്നു എന്നറിയാന്‍... വായിച്ച പുസ്തകങ്ങളെക്കുറിച്ചെഴുതാന്‍ മറക്കേണ്ട...

    മറുപടിഇല്ലാതാക്കൂ
  8. പ്രതിജ്ഞകള്‍ നിറവേറട്ടെ!!

    പുതുവത്സരാശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  9. ശ്രീഹരി മാഷെ, പ്രതിജ്ഞകള്‍ എല്ലാം പാലിക്കും. ബുക്ക് വായിച്ചാല്‍ ബാലവാടിയില്‍ പോസ്റ്റ് ഇട്ടിരിക്കും! പുതുവത്സരാശംസകള്‍.. :)

    കിഷോര്‍ മാഷെ, നന്ദി. പുതുവത്സരാശംസകള്‍..

    പാറുക്കുട്ടി ചേച്ചീ, നന്ദി.. സെയിം ടു യൂ.. :)

    മറുപടിഇല്ലാതാക്കൂ