എനിക്ക് ഒരാളെ കൊല്ലണം..!
ഈ ചിന്ത എന്റെ മനസില്‍ കയറിയിട്ട് ദിവസം നാലാകുന്നു. അന്ന് ഏതോ ഒരു ഇംഗ്ലീഷ് സിനിമ കണ്ടപ്പോള്‍ തോന്നിയതാണ്. കൊന്നാല്‍ മാത്രം പോരാ, അത് നല്ല പോലെ ഒളിപ്പിക്കണം. എത്ര ശ്രമിച്ചാലും ഒരിക്കല്‍ മറ നീക്കി സത്യം പുറത്ത് വരും എന്നൊക്കെയാണ് വെയ്‌പ്പ്. അതിന്റെ സത്യാവസ്ഥയും പരീക്ഷിക്കണം.. ഏതായാലും തീരുമാനിച്ചു, ഒരാളെ കൊല്ലണം.
ആരെ കൊല്ലും? ശത്രുക്കളായിട്ട് മൂന്ന് പേരേ ഉള്ളു - അബ്‌ദുള്ള, ചാക്കോ, ശിവന്‍ക്കുട്ടി(ഇതെന്താ മതമൈത്രിയോ??). ഇവരെങ്ങനെ ശത്രുക്കളായി? വര്‍ഷങ്ങള്‍ പിന്നിലേക്ക് പോകണം. ആദ്യം അബ്‌ദുള്ള. അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. ക്ലാസില്‍ സുന്ദരിയായൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു, സൈനബ. ഞാന്‍ അവള്‍ക്കൊരു പ്രേമലേഖനം കൊടുത്തു. അവളത് അബ്‌ദുള്ളയ്‌ക്ക് കൊടുത്തു. അവനെന്നെ തല്ലാന്‍ വന്നു, തല്ലിയില്ല! അവന്റെ പെങ്ങളാണ് സൈനബ.
പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചാക്കോയുമായി ഞാന്‍ ശത്രുതയിലായി. യാദൃശ്ചികമായി അതും പെണ്‍വിഷയമായിരുന്നു. ചാക്കോയുടെ കാമുകി സൂസിയുമായി ഞാന്‍ നല്ല ഫ്രണ്ട്‌ഷിപ്പിലായിരുന്നു. അത് ചാക്കോയ്‌ക്ക് ഇഷ്ടപ്പെട്ടില്ല. അവന്‍ എന്നോട് ചൂടായി, അതെനിക്ക് ഇഷ്ടപ്പെട്ടില്ല. അല്ല പിന്നെ.. അവനാരാ എന്നോട് തട്ടിക്കയറാന്‍? പാവം സൂസി. ചാക്കോയെ കെട്ടേണ്ട ദുര്‍ഗതി അവള്‍ക്ക് വരരുതെ..
ഞാന്‍ എം.ബി.ഏക്ക് പഠിക്കുമ്പോഴാണ് മൂന്നാമത്തെ ശത്രു ജനിച്ചത്! അവന്‍ എന്റെ ക്ലാസ്‌മേറ്റാകുന്നു, പേര് ഞാനാദ്യമേ പറഞ്ഞല്ലോ, ശിവന്‍ക്കുട്ടി. അവന്റെ പേര് ശിവശങ്കര്‍ എന്നാണ്. അത്രയും നല്ല പേരൊന്നും അവന് വേണ്ട, ശിവന്‍ക്കുട്ടി മതി! എന്തോ ചെയ്യാനാ, ഒരിക്കല്‍ കൂടി ഒരു പെണ്ണിനെ ചൊല്ലിയായി ഈ ശത്രുതയും. അവളുടെ പേര് സംഗീത. സുന്ദരിയാണ്..! എനിക്കാദ്യമേ തന്നെ അവളെ ഇഷ്ടമായി. പക്ഷെ അപ്പോഴേക്കും ഈ ദ്രോഹി, ശിവന്‍ക്കുട്ടി, അവളെ വലയിലാക്കി കഴിഞ്ഞിരുന്നു. പല കുതന്ത്രങ്ങളുമായി ഞാന്‍ അവരുടെ ഇടയില്‍ കയറി. ഒടുവില്‍ അവരെ പിരിക്കാന്‍ എനിക്ക് കഴിഞ്ഞു. എന്നാലും ശിവന്‍ക്കുട്ടി ക്ലാസിലുള്ളിടത്തോളം എനിക്ക് അവളെ ലൈനാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
എനിക്ക് ഒരാളെ കൊല്ലണം..!
ഈ ചിന്ത എന്റെ മനസില്‍ കയറിയിട്ട് ദിവസം ഏഴാകുന്നു. അന്ന് ഏതോ ഒരു ഇംഗ്ലീഷ് സിനിമ കണ്ടപ്പോള്‍ തോന്നിയതാണ്. എന്റെ ശത്രുക്കളുടെ എണ്ണം കൂടിയിരിക്കുന്നു. ശിവന്‍ക്കുട്ടി പ്രബലനായ എതിരാളിയാണിപ്പോള്‍. സത്യം പറയണമല്ലോ, എനിക്കവനെ പേടിയാണ്. അവനും സംഗീതയുമായി തെറ്റാനുള്ള കാരണം ഞാനാണെന്ന് അവന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ക്ലാസില്‍ ഒരു വൃത്തിക്കെട്ട ചാരന്‍ ഉണ്ട്. എന്റെ കൈയ്യില്‍ കിട്ടിയാല്‍ അവനെ ഞാന്‍ കൊന്നേനെ..
ഏതായാലും ശിവന്‍ക്കുട്ടിയെ കൊല്ലണ്ട. അവനെ കൊല്ലാന്‍ നോക്കിയാല്‍ എന്റെ തടി കേടാകും. ഞാന്‍ വീണ്ടും എന്റെ ശത്രുക്കളിലേക്ക് തിരിച്ച് പോകാം. പുതിയ ശത്രുക്കളെ ഒന്നും കൊല്ലാനുള്ള ദേഷ്യം എനിക്കില്ല. ഒന്നുങ്കില്‍ അബ്‌ദുള്ള, അല്ലെങ്കില്‍ ചാക്കോ. അബ്‌ദുള്ളയുടെ ഒരു വിവരവുമില്ല. ചാക്കോ...
അവന്‍ ഇപ്പോള്‍ എന്റെ മുന്നിലിരുന്ന് ചായ കുടിക്കുന്നു. കൊല്ലാന്‍ കൊണ്ടു വന്നതാണ്. പക്ഷെ പാവം അവനറിയില്ല.
“ഞാനും സൂസിയും ഫ്രണ്ട്സ് ആയിരുന്നു”
“എനിക്ക് മനസിലായി. സൂസി പറഞ്ഞു.”
“അന്ന് നീയെന്നെ തെറ്റിദ്ധരിച്ചു. അത് കൊണ്ട് നിന്നെ ഞാന്‍ കൊല്ലാന്‍ പോകുവാ”
“ഹഹ.. നല്ല തമാശ.”
“ഞാന്‍ സീരിയസ് ആണ്.”
“എന്തിനാ എന്നെ കൊല്ലുന്നത്”
ഞാന്‍ കാരണങ്ങള്‍ പറഞ്ഞു. എന്തു കൊണ്ടാണ് കൊല്ലാന്‍ ചാക്കോയെ തിരഞ്ഞെടുത്തത് എന്നും പറഞ്ഞു.
“ഇത്രേ ഉള്ളോ കാര്യം. ഞാന്‍ നിന്നെ സഹായിക്കാം. നീ ശിവന്‍ക്കുട്ടിയെ ആണ് കൊല്ലേണ്ടത്. അവനെ കൊന്നാല്‍ നിനക്ക് പ്രയോജനങ്ങള്‍ ഉണ്ട്. പക്ഷെ എന്നെ കൊന്നാലോ?? ”
ഞാനെന്റെ തീരുമാനം മാറ്റി. ശിവന്‍ക്കുട്ടിയെ തന്നെ കൊല്ലാം. അതാണ് എനിക്ക് നല്ലത്. ചാക്കോയെ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഞാന്‍ പിരിഞ്ഞു. വീട്ടിലേയ്‌ക്ക് പോകും വഴി ഞാനൊരു പെണ്‍കുട്ടിയെ കണ്ടു. അടുത്ത നാല് ദിവസം ആരെയെങ്കിലും കൊല്ലണമെന്ന എന്റെ ചിന്തയില്‍ നിന്നും ഞാന്‍ ഒഴിവായിരുന്നു. ആ കുട്ടിയെ മനസിലാക്കുകയായിരുന്നു ഞാന്‍. അവളുടെ പേര് ആരതി..
എനിക്ക് ഒരാളെ കൊല്ലണം..!
ഈ ചിന്ത എന്റെ മനസില്‍ കയറിയിട്ട് ദിവസം പത്താകുന്നു. അന്ന് ഏതോ ഒരു ഇംഗ്ലീഷ് സിനിമ കണ്ടപ്പോള്‍ തോന്നിയതാണ്. ഇന്ന് ഞാന്‍ ആ തീരുമാനത്തിലെത്തി. ആരെ കൊല്ലണം എന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു, എങ്ങനെ കൊല്ലണമെന്നും.. ആരും കണ്ടുപിടിക്കാത്ത രീതിയില്‍ ഞാന്‍ കൊല്ലും.
ഞാന്‍ കൊല്ലാന്‍ പോകുന്നത് ആരതിയേയാണ്.. എങ്ങനെയെന്നോ?? സ്നേഹിച്ച്.. ഞാന്‍ അവളെ സ്നേഹിച്ച് കൊല്ലും!
എനിക്ക് ഒരാളെ കൊല്ലണം..!
മറുപടിഇല്ലാതാക്കൂഏതോ ഒരു ഇംഗ്ലീഷ് സിനിമ കണ്ടപ്പോള്‍ തോന്നിയതാണ്. കൊന്നാല്‍ മാത്രം പോരാ, അത് നല്ല പോലെ ഒളിപ്പിക്കണം. എത്ര ശ്രമിച്ചാലും ഒരിക്കല്‍ മറ നീക്കി സത്യം പുറത്ത് വരും എന്നൊക്കെയാണ് വെയ്‌പ്പ്. അതിന്റെ സത്യാവസ്ഥയും പരീക്ഷിക്കണം.. ഏതായാലും തീരുമാനിച്ചു, ഒരാളെ കൊല്ലണം..
ഹഹഹഹ
മറുപടിഇല്ലാതാക്കൂവട്ടാണല്ലേ...
മറുപടിഇല്ലാതാക്കൂആക്ച്വലി ഇങ്ങിനെയൊരു ഇംഗ്ലീഷ് മൂവി ഉണ്ട് കേട്ടോ... രണ്ടു കൂട്ടുകാര്‍ക്ക് ആരെയെങ്കിലും കൊല്ലണം, എന്നിട്ട് സമര്‍ത്ഥമായി രക്ഷപെടണം... അവര്‍ പക്ഷെ കൊല്ലും കേട്ടോ... ഒരാളെയല്ല, മൂന്നു പേരേ... പക്ഷെ, ഒടുവില്‍ പിടിയിലാവും.
കൊല്ലുന്നതത്ര എളുപ്പമുള്ള പരിപാടിയല്ലെന്ന് സാരം...
--
ഹി ഹി ഹി.. അതു കലക്കി!! ചക്കരമുത്തില്‍ ദിലീപ് പറയുന്ന പോലെ.. "എനിക്കൊരാളെ കൊല്ലണം!"
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂക്രിമികടി?
മറുപടിഇല്ലാതാക്കൂഅതു കൊള്ളാം.
മറുപടിഇല്ലാതാക്കൂ:)
:)
മറുപടിഇല്ലാതാക്കൂവിന്സ്, :)
മറുപടിഇല്ലാതാക്കൂഹരീഷേട്ടാ, അതേതാണാ സിനിമ?
കണ്ണേട്ടാ, വെറുതെ ചക്കരമുത്തിനെ ഒന്നും കൊണ്ടുവരല്ലേ.. എനിക്ക് പേര് വീണാലോ?? :)
അഹം, ശ്രീയേട്ടാ, സാക്ഷരന്‍, :) നന്ദി..
മങ്കലശ്ശേരി, ചിലപ്പോള്‍ ആവും.. :)
ഇനി മെലല്‍ ഇതു പൊലെ കത എഴുതുന്നതിനു മുന്‍പെ എന്റെ കാനിച് സമ്മതം വെദിക്കനം
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവന്നു ...വായിച്ചു....ഇനിയും എഴുതൂ.....
മറുപടിഇല്ലാതാക്കൂBalu,
മറുപടിഇല്ലാതാക്കൂnalla rasam und story.nice
ഹ ഹാ....
മറുപടിഇല്ലാതാക്കൂഎന്നെയങ്ങ് കൊല്ല് പ്ലീസ്... എന്നെയങ്ങ് കൊല്ല്
ശിവേട്ടാ, നന്ദി..
മറുപടിഇല്ലാതാക്കൂനജീം ഭായ്, എങ്ങനെ കൊല്ലണം? സ്നേഹിച്ച്?? കമന്റിയതിന് നന്ദി.. :)
kollam... Ee kadha thikachum kaalpanikamano??? Aanenkil ithinu jeevichirikkunnavarumayum marichu poyavarumayumulla sadrushyam thonnunnillenkil athu manappurvamallallo alle??? [:)]
മറുപടിഇല്ലാതാക്കൂവിഷ്ണു, കഥ തികചും കാല്പനികം മാത്രം.സാദൃശ്യം തോന്നാത്തത് മനഃപൂര്‍വമാണ്..
മറുപടിഇല്ലാതാക്കൂ:)