14 ഫെബ്രുവരി 2007

പക്ഷേ...

ഞാന്‍ തനിച്ചിരുന്നപ്പോള്‍
ഒന്നു കണ്ണടച്ചിരുന്നെങ്കില്‍...

മുല്ലപ്പൂവിന്റെ മണമറിഞ്ഞപ്പോള്‍
ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍..

മഴയത്ത് പോയപ്പോള്‍
കുട എടുക്കാതിരുന്നെങ്കില്‍...

എനിക്കു നിന്നെ കാണാനാവുമായിരുന്നു.
പക്ഷേ...

8 അഭിപ്രായങ്ങൾ:

  1. എന്റെ ആദ്യ കവിത.. അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  2. നീ കൈവീശിയപ്പോള്‍ ഒഴിഞ്ഞുമാറിയിരുന്നെങ്കില്‍...
    (മുഖത്തുകിട്ടിയ അടി ഒഴിവാക്കാമായിരുന്നു)

    ബാലു, സ്വാഗതം.
    ധോണിയോട്‌ അന്വേഷിച്ചതായി പറയുക.

    മറുപടിഇല്ലാതാക്കൂ
  3. കുറുമാനേ, നന്ദി.

    പടിപ്പുരേ, ആ കമന്റ് ഇഷ്ടായി.. നന്ദി.

    സ്നേഹപൂര്‍വ്വം,
    ബാലു.

    മറുപടിഇല്ലാതാക്കൂ
  4. “ഇഫ്” സിനും, ബട്ട്സിനും ഇന്നത്തെക്കാലത്ത് വല്യ പ്രസക്തിയില്ല ബാലൂ...

    മറുപടിഇല്ലാതാക്കൂ
  5. ബാലൂ... ആ പക്ഷേയിലാണ് പലതും സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതുമ.

    സ്വാഗതം കൂട്ടുകാരാ..

    മറുപടിഇല്ലാതാക്കൂ
  6. പക്ഷെ...
    അതൊന്നും ഞാന്‍ ചെയ്തില്ല,
    ഞാന്‍ നിന്നെ കണ്ടതുമില്ല...
    അതുകൊണ്ടെന്താ,
    ഇപ്പോള്‍ സ്വസ്ഥതയുണ്ട്... ഏത്???
    --
    ഒരു ആന്‍റി ക്ലൈമാക്സ് ചിന്ത... :)
    അപ്പോള്‍ പോരട്ടങ്ങിനെ പോരട്ടെ...
    --

    മറുപടിഇല്ലാതാക്കൂ
  7. ഇടിവാളിനും ഇത്തിരിവെട്ടത്തിനും,

    പ്രസക്തിയില്ലെങ്കിലും, ആ പക്ഷേയിലല്ലേ നമ്മുടെ പ്രതീക്ഷകള്‍?? കമന്റിയതിന്‍ നന്ദി.

    ഹരീഷേട്ടാ, ആ പറഞ്ഞത് പോയിന്റ്! എന്താ അങ്ങനെ വല്ല അനുഭവവും ഉണ്ടോ??

    മറുപടിഇല്ലാതാക്കൂ