22 ജനുവരി 2008

ഇന്ന് പിറന്നാളാണ്..

ഒരു വര്‍ഷം മുമ്പ്, അതായത് 2007 ജനുവരി 22ന് രാത്രിയാണ് ഞാന്‍ “ബാലവാടി”യില്‍ എന്റെ ആദ്യ പോസ്റ്റ് ഇട്ടത്. ഓര്‍ക്കുട്ടിലെ മലയാളം കമ്മ്യൂണിറ്റിയില്‍ പോസ്റ്റ് ചെയ്ത മരീചിക എന്ന കഥയായിരുന്നു ആദ്യ പോസ്റ്റ്. അതിനു മുമ്പ് പല കഥകള്‍ എഴുതിയിരുന്നെങ്കിലും പുറത്ത് കാണിക്കാന്‍ ധൈര്യമില്ലായിരുന്നു. എനിക്ക് വിശ്വാസം തോന്നിയ ആദ്യത്തെ കഥയാണ് മരീചിക. ആ പേരിട്ട് തന്നത് എന്റെ സുഹൃത്ത് ആസിഫ് ആണ്.

ബാലവാടിയിലെ ആദ്യ കമന്റ് ഇട്ടത് “മലയാള”ത്തിലെ അശ്വതി ചേച്ചിയാണ്. നന്ദി.. “പിന്മൊഴികളി”ലേക്ക് ബ്ലോഗിനെ ബന്ധിപ്പിക്കുവാനുള്ള നിര്‍ദ്ദേശം തന്നത് “ചിത്രവിശേഷം” എഴുതുന്ന ഹരീ(ഞാന്‍ വിളിക്കുന്നത് ഹരീഷേട്ടന്‍ എന്നാണ്.. എന്റെ ചേട്ടന്റെ സുഹൃത്തെന്ന നിലയ്‌ക്ക് വളരെ മുമ്പ് തന്നെ എനിക്ക് ഹരീഷേട്ടനെ അറിയാമായിരുന്നു.). ഹരീഷേട്ടാ, നന്ദി. എന്റെ ബ്ലോഗ് പുറത്തറിഞ്ഞത് ആ നിര്‍ദ്ദേശം കൊണ്ടാണ്.. കൂടാതെ ആദ്യ പോസ്റ്റിന് കമന്റിയ മലയാളത്തിലെ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി..

എനിക്ക് ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയത് കേബീസിയെ കുറിച്ചെഴുതിയ പോസ്റ്റിനാണ്.. ബ്ലോഗ്‌റോളില്‍ പേര് ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് ശ്രീജിത്തേട്ടന്‍ കമന്റിയതും അതേ പോസ്റ്റിന് തന്നെ.. ബ്ലോഗ്‌റോളില്‍ പേര് ചേര്‍ക്കുന്നത് എന്തിനാണെന്ന് പക്ഷെ ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല..!

ഇതു വരെ 18 പോസ്റ്റുകളാണ് ബാലവാടിയില്‍ ഞാന്‍ ഇട്ടിട്ടുള്ളത്. ഞാന്‍ എഴുതുന്ന കഥകള്‍ക്കായൊരിടം എന്ന രീതിയില്‍ തുടങ്ങിയതാണെങ്കിലും വെറും മൂന്ന് കഥകള്‍ മാത്രമേ ഞാന്‍ പോസ്റ്റിയിട്ടുള്ളു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.. ഞാന്‍ നാല് കവിതയെഴുതി എന്നത് എന്നെ ഞെട്ടിക്കുന്നു..!

ഏകദേശം 1200 വിസിറ്റുകള്‍ എന്റെ ബ്ലോഗിനുണ്ടായി, അതായത് മാസം 100 എണ്ണം.. എന്റെ “സൃഷ്ടികള്‍” വായിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടെന്നത് ഒരുപാട് സന്തോഷം തരുന്നു.. ഇനിയും ഇതുപോലെ എന്നെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

ഇതുവരെയുള്ള പോസ്റ്റുകള്‍ക്ക് കമന്റിയ എല്ലാ വായനക്കാര്‍ക്കും നന്ദി..

അതിലേറെ എനിക്ക് ഇങ്ങനെയൊക്കെ എഴുതാന്‍ ഒരിടമുണ്ടാക്കി തന്ന ഗൂഗിളിനും ബ്ലോഗര്‍ക്കും പ്രത്യേക നന്ദി.. നിങ്ങള്‍ ഒരു സംഭവം തന്നെയാണേ..!

പ്രസംഗം കഴിഞ്ഞു.. എന്നാല്‍ പിന്നെ ഇനി പരിപാടിയിലേക്ക് കടക്കാം.. “ബാലവാടീ, വരൂ.. വന്ന് ഈ കേക്ക് മുറിക്കൂ..”

ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ,
ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ,
ഹാപ്പി ബര്‍ത്ത്‌ ഡേ ഡിയര്‍ ബാലവാടീ,
ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ..........

“ഫൂ..” ദാ.. മെഴുകുതിരി കെട്ടു.. എല്ലാരുമൊന്ന് കൈയ്യടിച്ചേ.. ക്ലാപ് ക്ലാപ് ക്ലാപ്.. :)

8 അഭിപ്രായങ്ങൾ:

  1. ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ,
    ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ,
    ഹാപ്പി ബര്‍ത്ത്‌ ഡേ ഡിയര്‍ ബാലവാടീ,
    ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ..........

    മറുപടിഇല്ലാതാക്കൂ
  2. ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ,
    ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ....

    മറുപടിഇല്ലാതാക്കൂ
  3. എത്രപെട്ടെന്നാണല്ലേ ഒരു വര്‍ഷം ഓടിപ്പോയത്?
    ഒന്നാം വാര്‍ഷികാശംസകള്‍... :)
    --

    മറുപടിഇല്ലാതാക്കൂ
  4. ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ!

    :)

    മറുപടിഇല്ലാതാക്കൂ
  5. ഒന്നാം വാര്‍ഷികാശംസകള്‍... :)

    മറുപടിഇല്ലാതാക്കൂ
  6. ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ!! ആശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ