07 മാർച്ച് 2009

ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം

പ്രണയം തുടിക്കുന്ന ഫെബ്രുവരി മാസത്തില്‍
പൂക്കള്‍ വസന്തം വിടര്‍ത്തുന്ന മാസത്തില്‍
ഇനിയും വയ്യെന്നെന്‍ ഉള്ളം തിളച്ചപ്പോള്‍
ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം.

കാലത്തോഫീസില്‍ കണക്കുകള്‍ നോക്കവേ
കാതില്‍ മുഴങ്ങി കൊലുസിന്റെ കളനാദം.
മൂക്കിനെ തഴുകുവാന്‍ സെന്റിന്റെ മണമെത്തി
ഉറപ്പിച്ചു, വരുന്നത് ഏച്ച്. ആര്‍ സുന്ദരി!

താരകം പോല്‍ തിളങ്ങുന്ന കണ്‍കളും
ചുണ്ടിലൊളിപ്പിച്ച ചെറുപുഞ്ചിരിയതും
കണ്ട് നെഞ്ചിടിപ്പേറിയെന്നാകിലും
ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം.

“ഓഫീസിലാണെങ്കില്‍ പണിയോട് പണി തന്നെ
ബോസിന്റെ വായിലോ തെറിയോട് തെറി തന്നെ.
ഇനിയും സഹിക്കവയ്യെനിക്കീ ക്രൂരത.
ശമ്പളം തരുവാന്‍ കനിവുണ്ടാകേണം!”

4 അഭിപ്രായങ്ങൾ:

  1. പ്രണയം തുടിക്കുന്ന ഫെബ്രുവരി മാസത്തില്‍
    പൂക്കള്‍ വസന്തം വിടര്‍ത്തുന്ന മാസത്തില്‍
    ഇനിയും വയ്യെന്നെന്‍ ഉള്ളം തിളച്ചപ്പോള്‍
    ഒടുവില്‍ പറഞ്ഞു ഞാന്‍ ആ കാര്യം.

    മറുപടിഇല്ലാതാക്കൂ
  2. ഇതു കൊള്ളാം :) മാന്ദ്യകാല കവിത.. :)

    മറുപടിഇല്ലാതാക്കൂ
  3. ബാലു, മാന്ദ്യത്തിന്റെ അവസ്ഥ ഇതാണു.
    കൊള്ളാം. ഒരു രസമുണ്ടു വായിക്കാൻ.
    പക്ഷെ ഗജിനിക്കു ശേഷം ബാലു അവസാനിപ്പിക്കുന്നതു ഇങ്ങനെ എന്നു ഒരു ഊഹം ഉണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ