18 ഡിസംബർ 2007

പ്രിയ സുഹൃത്തേ..

പ്രിയ സുഹൃത്തേ,

സ്നേഹമുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
ഏകനാകാന്‍ അനുവദിച്ചില്ല നീയെന്നെ
നാളുകള്‍ പലത് കൊഴിഞ്ഞു പോയിട്ടും
എന്നെ പിരിഞ്ഞ് പോയില്ല നീയെങ്ങും

നന്ദിയുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
സഹതപിക്കാന്‍ മാത്രമറിഞ്ഞിരുന്നൊരെന്നെ നീ
ആശ്വസിപ്പിക്കാനും പഠിപ്പിച്ചു തന്നില്ലേ..
കരയരുതെന്നെന്നോട് പറയാതെ
കണ്ണീരൊപ്പി കളയാന്‍ പറഞ്ഞതും നീ തന്നെ.

ബഹുമാനമുണ്ടെനിക്ക് നിന്നോടതെന്തെന്നാല്‍
ജീവിക്കുവാന്‍ പഠിച്ചവനാണു നീ
കദനങ്ങളില്‍ കരയാതെ തളരാതെ
പോരാടി വിജയിച്ചവന്‍ തന്നെ നീ.

കോപവുമുണ്ട് നിന്നോടതെന്തെന്നാല്‍
ചിരിക്കാന്‍ മാത്രം പറയുന്നു നീ, പക്ഷെ
നിന്‍ മുഖത്തത് മാത്രം കാണുന്നില്ല ഞാന്‍
മറ്റുള്ളവരെ ചിരിപ്പിച്ച് ചിരിപ്പിച്ച്,
സ്വയം ചിരിക്കാന്‍ മറന്നുവോ നീയിനി?

പ്രിയ സുഹൃത്തേ,

നീ പഠിപ്പിച്ചു തന്ന പല പാഠങ്ങള്‍
നിനക്കായി ഉപയോഗിക്കുമിനി ഞാന്‍
നിന്‍ മുഖത്താ ചിരി വരുത്തുവാന്‍
ചിരിക്കാനിഷ്ടപ്പെടും സാധരണക്കാരന്‍ ഞാന്‍
എന്നും ചിരിച്ചു കൊണ്ടേയിരുന്നിടും.

10 അഭിപ്രായങ്ങൾ:

  1. ഒരിടവേളയ്ക്ക് ശേഷം ബാലവാടിയില്‍ ഒരു പോസ്റ്റിടുകയാണ്.. ഇത്തവണ കവിതയുമായാണെന്റെ വരവ്..

    വായിക്കുക, അഭിപ്രായങ്ങള്‍ പറയുക.

    സ്നേഹപൂര്‍‌വം,

    ബാലു.

    മറുപടിഇല്ലാതാക്കൂ
  2. ഇതു വരെയുള്ളതില്‍ വെച്ച്‌ ഏറ്റവും മികച്ചത്‌ :)

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ചിരിക്കാനിഷ്ടപ്പെടും സാധരണക്കാരന്‍ ഞാന്‍
    എന്നും ചിരിച്ചു കൊണ്ടേയിരുന്നിടും.

    എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കൂ..

    മറുപടിഇല്ലാതാക്കൂ
  5. കമന്റിയതിന് എല്ലാവര്‍ക്കും പ്രത്യേക നന്ദി..

    ആരോ കമന്റ് ഡിലീറ്റ് ചെയ്തിരിക്കുന്നല്ലോ??

    മറുപടിഇല്ലാതാക്കൂ