19 ഒക്‌ടോബർ 2007

ദി ഹെലികോപ്‌റ്റര്‍


ഒക്‍ടോബര്‍ 16, 2007. സ്ഥലം: ആലപ്പുഴ ബീച്ച്.

കടല്‍ത്തീരത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ താഴ്ന്നു വന്ന ഹെലികോപ്‌റ്ററില്‍ നിന്നും കമാന്‍‌ഡോകള്‍ കുതിച്ചിറങ്ങി. തീരത്ത് കാത്തു കിടന്ന ജെമിനി എന്ന റബ്ബര്‍ ബോട്ടില്‍ ചാടിക്കയറി അവര്‍ കടലിലേയ്‌ക്ക് പാഞ്ഞു. നിമിഷങ്ങള്‍ക്കകം തീരത്ത് വീണ്ടും ഹെലികോപ്‌റ്റര്‍. ചീറിപ്പാഞ്ഞെത്തിയ കമാന്‍ഡോകള്‍ ദൌത്യം കഴിഞ്ഞു മടങ്ങവേ പുക ബോംബ് പൊട്ടിച്ചു. പുകമറയില്‍ മുങ്ങി കമാന്‍ഡോകള്‍ ഹെലികോപ്‌റ്ററില്‍ കയറി ദൂരേയ്‌ക്ക് മറഞ്ഞു

[കടപ്പാട്: മലയാള മനോരമ ദിനപ്പത്രം 2007 ഒക്ടോ. 17, പേജ് 3, കോളം 2].

ആലപ്പുഴയില്‍ നടന്ന സംയുക്ത നാവികാഭ്യാസ പ്രകടനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. സാഹചര്യവശാല്‍ പരിപാടി കാണാന്‍ പോകാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ പേപ്പറില്‍ കണ്ട വാര്‍ത്ത എന്റെ മനസ്സിന്റെ കോണില്‍ നിന്നും അവനെ തിരികെ കൊണ്ടുവന്നു.. ഹെലികോപ്‌റ്ററിനെ..

ഒന്നര വര്‍ഷം മുമ്പ്, ഒരു സായാഹ്നം..

ആലപ്പുഴ ബീച്ചിന് തൊട്ടടുത്തായി റിക്രിയേഷന്‍ ഗ്രൌണ്ട് എന്നറിയപ്പെടുന്ന ഒരു മൈതാനമുണ്ട്. ഞങ്ങളുടെ കോളേജും ഈ മൈതാനത്തിനടുത്താണ്.

ക്ലാസ് നേരത്തെ വിടുന്ന അവസരത്തില്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി അവിടെ പോകാറുണ്ട്. ആലപ്പുഴക്കാര്‍ ഡ്രൈവിങ്ങ് പഠിക്കുന്ന സ്ഥലം കൂടിയാണ് പ്രസ്തുത മൈതാനം എന്നും ഈ അവസരത്തില്‍ പറയട്ടെ. അതുകൊണ്ട് തന്നെ എന്നു ചെന്നാലും ഒരു പട ആളുകള്‍ നമ്മുടെ ജീവന് ഭീഷണിയുയര്‍ത്തി ഡ്രൈവിങ്ങ് ചെയ്യുന്നുണ്ടാവും അവിടെ. ഫീള്‍ഡ് ചെയ്യുമ്പോള്‍ നാലുചുറ്റും കണ്ണ് വേണം.

അന്നും ക്ലാസ് നേരത്തേ വിട്ടു. പതിവു പോലെ ഞങ്ങള്‍ മൈതാനത്ത് ചെന്നു. അവിടെ കണ്ട കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.. കാരണം ഗ്രൌണ്ടില്‍ ഒരൊറ്റ വണ്ടി പോലുമില്ല! കുറച്ചു കൂടി നീങ്ങി നിന്നപ്പോളാണ് ഞങ്ങള്‍ അവനെ കണ്ടത്.. കഥയിലെ വില്ലന്‍.. ഹെലികോപ്‌റ്റര്‍! ബുഹു ഹാഹാ.. ഞങ്ങളെ നോക്കി അവന്‍ പൊട്ടിച്ചിരിക്കുന്ന പോലെ തോന്നി.. നിന്നെയൊക്കെ കളിപ്പിക്കാമെടാ എന്ന ഭാവം അവന്റെ മുഖത്ത്!

ഓ.... രക്ഷയില്ല. നമുക്കു പോകാം. ഇന്നിനി കളിയൊന്നും നടക്കില്ല. ഇങ്ങനെ പറഞ്ഞ് ഞങ്ങള്‍ പോകാന്‍ തുടങ്ങി. അപ്പോഴാണ് അവിടുത്തെ സ്ഥിരം കളിക്കാര്‍ ഞങ്ങള്‍ക്ക് ഒരു ഗ്ലാഡ് ന്യൂസ് തന്നത്- ഹെലിഇപ്പോള്‍ പോകും..

എന്നാല്‍ പിന്നെ ഓക്കെ! ക്രിക്കറ്റും കളിക്കാം ഹെലി പോകുന്നതും കാണാം എന്ന ചിന്തയില്‍ ഞങ്ങള്‍ അവിടെ കുറ്റിയടിച്ചു. പത്ത്-പതിനഞ്ച് മിനിറ്റ് അങ്ങനെ പോയി. ഒടുവില്‍ അവന്‍ പോകാന്‍ തയ്യാറായി. പൈലറ്റ് വന്ന് വീലും പിന്നെ എന്തൊക്കെയൊ പരിശോധിച്ചു. ഒടുവില്‍ തംസ് അപ്പിന്റെ സിഗ്‌നലൊക്കെ കാണിച്ച് ഹെലിക്കകത്തേയ്ക്ക് കയറി.

അതെ.. ആ മുഹൂര്‍ത്തം.. അത് അടുത്തിരിക്കുന്നു. പതിനെട്ട് വയസ്സായിട്ടും ടീവിയിലല്ലാതെ ഈ സാധനം ഞാന്‍ കണ്ടിട്ടില്ല. ഒരു ഹെലികോപ്‌റ്റര്‍ പറന്നുയരാന്‍ പോകുന്നത് ജീവിതത്തില്‍ ആദ്യമായി കാണാന്‍ പോകുന്നു.. വല്ലാത്ത സന്തോഷമായിരുന്നു അപ്പോള്‍.

വുക്..വുക്..വുക്‌വുക്..വുക്‌വുക്... ഞങ്ങള്‍ നോക്കി നില്‍ക്കേ ഹെലിയുടെ ഫാന്‍ കറങ്ങാന്‍ തുടങ്ങി.. ചെറുതായി പൊടിയും പറക്കുന്നു.

ഓ.. പൊടിയല്ലേ. ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ ഞങ്ങള്‍.. സമയം ഇഴഞ്ഞ് നീങ്ങി.. ഫാനിന്റെ സ്പീഡ് കൂടാന്‍ തുടങ്ങി. പൊടി ശരിക്കങ്ങ് പറന്നു പൊങ്ങാന്‍ തുടങ്ങി.. ഞങ്ങള്‍ അപകടം മണത്തു.. പക്ഷേ വൈകിപ്പോയെന്ന് മാത്രം!

ഒരഞ്ച് മിനിറ്റ്.. എന്താണ് നടന്നതെന്ന് ഒരു പിടിയുമില്ല എന്ന് പറഞ്ഞാല്‍ മതിയല്ലൊ! മണല്‍ക്കാറ്റോ, ചുഴലിക്കാറ്റോ.. ഹൊ! ഒന്നും കാണാന്‍ വയ്യ! അവിടെ കൂടിനിന്ന കൊച്ചുപ്പിള്ളേരും സ്ഥിരമായി കളിക്കാന്‍ വരുന്ന വലിയപിള്ളേരും ഡ്രൈവിങ്ങ് പഠിക്കാന്‍ വന്നവരും പഠിപ്പിക്കാന്‍ വന്നവരും പിന്നെ ഞങ്ങളും അടങ്ങുന്ന പത്തമ്പത് പേര്‍ വരുന്ന ജനക്കൂട്ടം നാലുപാടും ചിതറിയോടി. ഓടീട്ട് കാര്യമില്ലെന്ന് മനസിലാക്കി ഞാനും കൂട്ടുകാരും അവിടെ നിര്‍ത്തിയിട്ടിരുന്ന വണ്ടികളുടെ പുറകില്‍ അഭയം തേടി. നിമിഷങ്ങള്‍ക്കകം പൊടി ഞങ്ങളെ മൂടി. ചില കൂട്ടുകാരുടെ വായില്‍ നിന്ന് ഇവിടെ എഴുതാന്‍ വയ്യാത്ത രീതിയിലുള്ള പ്രയോഗങ്ങളൊക്കെ കേട്ടു. പൊടിയെ തെറി പറഞ്ഞിട്ട് എന്തോ ചെയ്യാനാ??

കുറച്ച് നേരം കഴിഞ്ഞപ്പോഴേയ്ക്കും പൊടി അടങ്ങി.. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നു പറഞ്ഞ പോലെയായി ഹെലിയുടെ അവസ്ഥ.. ഇത്രയും പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയിട്ട് അവന്‍ കടന്നു കളഞ്ഞു!

അവിടെ ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍ കൊണ്ടു വെച്ചിരുന്ന ബജാജ് സണ്ണി സ്കൂട്ടറൊക്കെ മറിഞ്ഞ് കിടക്കുന്നതൊക്കെ കണ്ടപ്പോഴാണ് ഞങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്ന് പോയതെന്ന് പൂര്‍ണമായ ബോധ്യം വന്നത്. ഉടുപ്പിനകത്ത് പോലും ഓറഞ്ച് നിറത്തില്‍ പൊടി കട്ട പിടിച്ചിരുന്നു..

അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.. കൂടെയുള്ള മൂന്നാലു പേരെ കാണാനില്ല! ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി നില്‍ക്കെ തൊട്ടപ്പുറത്തുള്ള ലെവല്‍ക്രോസിനപ്പുറത്തു നിന്ന് കാണാതെ പോയവര്‍ തിരിച്ചെത്തി.. അപ്പോഴാണ് പൊടി പറന്നു തുടങ്ങിയപ്പോള്‍ കേട്ട ഓടിക്കോടാഎന്ന നിലവിളിയുടെ ഉറവിടം മനസിലായത്..

വീട്ടില്‍ വന്ന് തലവഴി വെള്ളമൊഴിച്ചപ്പോള്‍ ഓറഞ്ച് ജ്യൂസിനെ അനുസ്‌മരിപ്പിച്ചാണ് ആ വെള്ളം ഒലിച്ച് പോയത്..

11 അഭിപ്രായങ്ങൾ:

  1. ആലപ്പുഴയില്‍ നടന്ന സംയുക്ത നാവികാഭ്യാസ പ്രകടനത്തെ കുറിച്ചുള്ള വാര്‍ത്ത എന്റെ മനസ്സിന്റെ കോണില്‍ നിന്നും അവനെ തിരികെ കൊണ്ടുവന്നു.. ഹെലികോപ്‌റ്ററിനെ..

    ഒന്നര വര്‍ഷം മുമ്പ്, ഒരു സായാഹ്നം..

    അന്ന് എന്ത് സംഭവിച്ചു?? വായിക്കുക ബാലവാടി..

    മറുപടിഇല്ലാതാക്കൂ
  2. വുക്..വുക്..വുക്‌വുക്..വുക്‌വുക്..
    കൊള്ളാം ബാലൂ.. ഹെലികോപ്ടറിന്റെ ഈ സമണ്ണ്ട് കലക്കി..പൂഴിക്കടകനായിരുന്നല്ലെ..:)
    വിമനത്താവളത്തിന്റെ അടുത്തായതു കൊണ്ടാകണം അകലെയുള്ള ബന്ധുവീടുകളില്‍ പോയാല്‍ ഉറങ്ങാന്‍ ഒരു സുഖവുമുണ്ടാകില്ല!
    വിമാനത്തിന്റെ വൂ‍ൂ‍ൂ‍ൂ‍ൂ‍ൂം എന്നുള്ള സമണ്ടു കേള്‍ക്കാഞ്ഞിട്ടു..യേത്..:)

    മറുപടിഇല്ലാതാക്കൂ
  3. ശ്രീ,സഹയാത്രികന്

    നന്ദി.. :)

    പ്രയാസി, പൂഴിക്കടകന്‍ തന്നെ.. സിനിമയിലൊക്കെ ഹെലികോപ്റ്റര്‍ വരുമ്പോള്‍ കാറ്റടിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും പൊടിയൊക്കെ ഇങ്ങനെയും പറക്കുമെന്ന് മനസിലായി..! കമന്റിയതിന് നന്ദി.. :)‍

    മറുപടിഇല്ലാതാക്കൂ
  4. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ഹ ഹാ... ഞാനു ആലപ്പുഴക്കാരനാണേ..റിക്രിയേഷന്‍ ഗ്രൗണ്ടിലെ ക്രിക്കറ്റ് കളിയും ഹെലിയുടെ വീരശൂര പരാക്രമങ്ങളും കുറെ കണ്ടിട്ടുണ്ട്. അന്ന് ഗ്രൗണ്ടിന്റെ ഒത്ത നടുക്കായി ഒരു "H" ഉണ്ടായിരുന്നു ഹെലിപാട് എന്നതിനുള്ള സൂചന.. ആ ഓര്‍മ്മകളിലേക്ക് മനസ് ഒരു നിമിഷം തിരിച്ച് പോയീ..
    അല്ല, റിക്രിയേഷന്‍ ഗ്രൗണ്ടിന്റെ അടുത്തുള്ള കോളജ് ഏതാ...?

    മറുപടിഇല്ലാതാക്കൂ
  6. ബാലൂസേ, ഞാനും അഭ്യാസദിവസം കടപ്പുറത്തുണ്ടായിരുന്നു. പക്ഷേ പത്രത്തില്‍ പറഞ്ഞ രസമൊക്കെ ആകുന്നതിനുമുന്‍പു പോരേണ്ടിവന്നു. ഹെലിപ്പൊടി പണ്ട് ഇന്ദിരാഗാന്ധിയൊക്കെ വന്നപ്പോള്‍ പോയി കണ്ടിട്ടുണ്ട്. ഭീകരമാണെന്നു ഇപ്പോഴാണ്‍ മനസ്സിലായത്. ഇത്രയും അടുത്തുനിന്ന് അനുഭവിച്ചിട്ടില്ല. നിന്റെ എഴുത്ത് വായിച്ചപ്പോള്‍ മേത്തൊക്കെ പൊടി ആയതുപോലെ. നന്നായി. അനുഭവിക്കുമ്പോള്‍ വിഷമമുള്ള കാര്യങ്ങളും ഓറ്ക്കുമ്പൊള്‍ രസമല്ലേ??

    മറുപടിഇല്ലാതാക്കൂ
  7. നജീമേട്ടാ, യു.ഐ.ടിയിലാണ് ഞാന്‍ പഠിച്ചത്.. കളക്ടറേറ്റിന് തൊട്ടടുത്ത്.. ഗ്രൌണ്ടിലേക്ക് ഒരു പത്ത് - പതിനഞ്ച് മിനിറ്റ് നടക്കാനുണ്ട്.. :)

    അജിത്തേട്ടാ, :)

    മറുപടിഇല്ലാതാക്കൂ
  8. balu..ippoza ithu vayikunathu..kalaki..annu njan adayalum odi poyillarunu...avide tane nikuvarunu

    മറുപടിഇല്ലാതാക്കൂ