ഒരു കൊല്ലം പോയ പോക്കേ! രണ്ടായിരത്തി പതിനാല് എന്ന് തികച്ച് പറയുന്നതിന് മുമ്പേ വര്‍ഷം തീര്‍ന്നു പോയ പ്രതീതി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു കണക്കെടുപ്പ് പോസ്റ്റ് പോലും ബ്ലോഗില്‍ ഇടുന്നില്ല. ഇത്തവണ അതായി കളയാം എന്ന് വെച്ചു.
അനുഭവങ്ങള്‍ വെച്ച് ഒരു വര്‍ഷത്തെ അളക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. അങ്ങനെ ഓര്‍ത്തിരിക്കാനും മാത്രം സംഭവങ്ങള്‍ ഒന്നും അങ്ങനെ ഉണ്ടാവാറില്ല എന്നതാണ് സത്യം. ഈ കൊല്ലം അങ്ങനെയൊന്ന് നടന്നത് ജെ4എഫ് മീറ്റ് ആയിരുന്നു. ഓര്‍ക്കുട്ടില്‍ വെച്ച് കൂട്ടുകൂടിയ ഒരു പറ്റം സിനിമാ സ്നേഹികള്‍, ഓര്‍ക്കുട്ടിനെ ഗൂഗിള്‍ മറന്നപ്പോള്‍ മെല്ലെ മെല്ലെ ഫേസ്ബുക്കില്‍ ചേക്കേറി. വിദേശത്ത് നിന്ന് വരുന്ന അംഗങ്ങളെ ഊറ്റുക എന്ന പണി ഇതിന് മുമ്പും മീറ്റ് എന്ന പേരില്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ സാഹചര്യങ്ങളും സമയവും ഒത്ത് വന്നപ്പോള്‍ പോയി. എന്നെ കൊണ്ടാവുന്ന പോലെ ഞങ്ങളുടെ സ്വന്തം അഡ്മിന്റെ ചീട്ട് കീറി..! ഏതായാലും സംഭവം ജോറായി.
പിന്നെ ഒരു രാമേശ്വരം യാത്ര. അനിയന്മാരൊക്കെ ഉണ്ടായിരുന്നത് കൊണ്ട് - അപ്പൂപ്പന്റെ ചിതാഭസ്മം ഒഴുക്കാന്‍ പോയതാണെങ്കിലും - ഞങ്ങള്‍ അടിച്ച് പൊളിച്ചു! പാമ്പന്‍ പാലം നേരില്‍ കണ്ടത് ഒരു വലിയ അത്ഭുതമായിരുന്നു. അത് പോലെ, അമല്‍ നീരദിന്റെ സ്വന്തം ധനുഷ്കോടി. ചുമ്മാ ഒരു ക്യാമറയുമായി ഇറങ്ങിയാല്‍ മതി, എങ്ങനെ പടമെടുത്താലും കിടിലം! രാമേശ്വരം യാത്രയെ കുറിച്ച് ബ്ലോഗില്‍ ഒരു കുറിപ്പ് ഇടണം എന്നൊക്കെ കരുതിയിരുന്നു. പിന്നെ എന്തോ ആ ശ്രമം അങ്ങ് ഉപേക്ഷിക്കുകയായിരുന്നു, മടി തന്നെ കാര്യം.
ബ്രസീലിന്റെ തോല്‍വി! എനിക്ക് ബ്രസീലിനോട് വിരോധമോ, ജര്‍മ്മനിയോട് ആരാധനയോ ഇല്ല. എന്നാലും ഒരു വേള്‍ഡ് കപ്പ് സെമി ഫൈനലില്‍ തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ച്, ചെറുതായി ഉറക്കപ്പിച്ച്, ടീവിക്ക് മുന്നിലിരുന്നതാണ്. 5 മിനിറ്റ് കൊണ്ട് ജര്‍മ്മനി സകല ഉറക്കവും പമ്പ കടത്തി. വെളുപ്പിനെ രണ്ട് മണിക്ക് ഫോണ്‍ ഒക്കെ ചുമ്മാ കിടന്ന് ചിലച്ചു - വാട്സ് അപ്പ്, ഫേസ്ബുക്ക് എല്ലാം അഞ്ച് മിനിറ്റ് കൊണ്ട് ആക്ടീവ് ആയി. ഒരൊന്നൊന്നര ഞെട്ടല്‍ ആയിരുന്നു അത്.
അത്രക്കൊക്കെയെ ഉള്ളൂ ഓര്‍മ്മിക്കാനുള്ള ജീവിതാനുഭവങ്ങള്‍. പിന്നെ ഉള്ളത് നമ്മള് കൈ വെയ്ക്കുന്ന ബാക്കി മേഖലകളാണ്.
ബ്ലോഗില്‍ ഒരു പോസ്റ്റ്. കഴിഞ്ഞ കൊല്ലം അത് പോലുമില്ലായിരുന്നു എന്ന അവസ്ഥ ആയിരുന്നത് കൊണ്ട് തമ്മില്‍ ഭേദം തൊമ്മന് എന്ന നിലക്ക് ഈ കൊല്ലം ഭേദം.
വായിച്ച പുസ്തകങ്ങള്‍. എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മോശം. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷ്യം വെച്ചിരുന്നു. ഇത്തവണ അതില്ലാതെ ഇരുന്നതിന്റെ കാണാനുണ്ട്. Goodreads നോക്കിയപ്പോ ആകെ എന്റെ പേരിലുള്ളത് നാലെണ്ണം. അതേതായാലും സത്യമല്ല. ഏതൊക്കെയോ ഞാന്‍ അതില്‍ കൂട്ടിയിട്ടില്ല.
കണ്ട സിനിമകള്‍. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയില്‍ വന്നതിന്റെ കാണാനുണ്ട്. ഓരോ പടങ്ങള്‍ ഒന്നും ഇറങ്ങുന്നത് പോലും അറിയുന്നില്ല. മലയാളം സിനിമകള്‍ ഇതിനു മുമ്പുള്ള രണ്ട് കൊല്ലവും 20-ന് മേല്‍ തീയറ്ററില്‍ നിന്ന് കണ്ടിരുന്നു. ഇത്തവണ അതുണ്ടായില്ല. കണ്ടതില്‍ അപ്പോത്തിക്കിരി, മുന്നറിയിപ്പ് ഒക്കെ ഒരു ക്ലാസ് എന്ന് പറയാമെങ്കിലും എനിക്ക് പിടിച്ചത് ബാംഗ്ലൂര്‍ ഡേയ്സ്, ഓം ശാന്തി ഓശാന, 1983 എന്നീ സിനിമകളാണ്. യൂ സീ ദി ഐറണീ ഹിയര്‍. മൂന്നിലും നിവിന്‍ പോളി ആണ് നായകന്.. :D തമിഴില്‍ കത്തിയും ഹിന്ദിയില്‍ പി.ക്കെയും (വാനരസേനക്കാര് വല്ലതും ഇവിടുണ്ടോ ആവോ) എന്റെ പ്രിയപ്പെട്ട നായകന്മാര് ഗംഭീരമാക്കി. നോളന്റെ ഞെട്ടിക്കുന്ന വിഷ്വത്സുമായി Interstellar-ഉം നന്നായി. ആദ്യം കണ്ടപ്പോള്‍ പകുതിയും മനസിലായില്ല എന്നതാണ് സത്യം. ഇപ്പോള്‍ എല്ലാം മനസിലായോ എന്ന ചോദ്യം ആരും ചോദിക്കരുത്.
ക്രിക്കറ്റിനെക്കാള്‍ ഫുട്ബോളിനെ സ്നേഹിച്ച് തുടങ്ങിയ വര്‍ഷം എന്ന് ധൈര്യമായി പറയാം. സാധാരണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാത്രമാണ് കാണാറ്. ഈ കൊല്ലം വേള്‍ഡ് കപ്പ് ഉണ്ടായിരുന്നല്ലോ.. പതിവ് പോലെ വേള്‍ഡ് കപ്പ് സമയത്ത്തുടങ്ങിയ മൂത്ത ഫുട്ബോള്‍ ഭ്രാന്ത് പിന്നങ്ങോട്ട് പോയില്ല. വേള്‍ഡ് കപ്പ് കഴിഞ്ഞു. വീണ്ടും പ്രീമിയര്‍ ലീഗ്. കൂടെ ദാ വരുന്നു സൂപ്പര്‍ ലീഗ്. ബ്ലാസ്റ്റേഴ്സ് കീ... ജയ്! പതിയെ തുടങ്ങിയ സൂപ്പര്‍ ലീഗ് പുരോഗമിക്കുന്തോറും മികച്ച നിലവാരത്തിലേക്കെത്തി. തകര്‍പ്പന്‍ സെമി ഫൈനല്‍ പ്രകടനത്തിലൂടെ ബ്ലാസ്റ്റേഴ്സും ഒരു വേള്‍ഡ് ക്ലാസ് ഗോളുമായി സുശാന്ത് മാത്യുവും മറക്കാനാവാത്ത ആദ്യ സീസണ് സമ്മാനിച്ചു.
ജോലി പതിവ് പോലെയൊക്കെ അങ്ങനെ പോകുന്നു. പല മുഖങ്ങളും അനുഭവങ്ങളും കാണുന്നു. അങ്ങനെയങ്ങനെ പോകുന്നു.
ഇനി 2015. എന്താകുമോ എന്തോ.. വീട്ടുകാര്‍ പെണ്ണു കെട്ടിക്കാന്‍ അതിശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഞാനും നിര്‍ബന്ധിക്കുന്നുണ്ട്. അതിഭയങ്കരമായ ഒരു വര്‍ഷമാണ് വരാന്‍ പോകുന്നത് എന്ന പ്രതീക്ഷയില്‍ ഞാന്‍ ഇങ്ങനെ ഇരിക്കുന്നു. എന്തൊക്കെ കാണണം, എന്തൊക്കെ കേള്‍ക്കണം.. എന്തായാലും, വിജയ് പറയുന്ന പോലെ
I am waiting!
അനുഭവങ്ങള്‍ വെച്ച് ഒരു വര്‍ഷത്തെ അളക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. അങ്ങനെ ഓര്‍ത്തിരിക്കാനും മാത്രം സംഭവങ്ങള്‍ ഒന്നും അങ്ങനെ ഉണ്ടാവാറില്ല എന്നതാണ് സത്യം. ഈ കൊല്ലം അങ്ങനെയൊന്ന് നടന്നത് ജെ4എഫ് മീറ്റ് ആയിരുന്നു. ഓര്‍ക്കുട്ടില്‍ വെച്ച് കൂട്ടുകൂടിയ ഒരു പറ്റം സിനിമാ സ്നേഹികള്‍, ഓര്‍ക്കുട്ടിനെ ഗൂഗിള്‍ മറന്നപ്പോള്‍ മെല്ലെ മെല്ലെ ഫേസ്ബുക്കില്‍ ചേക്കേറി. വിദേശത്ത് നിന്ന് വരുന്ന അംഗങ്ങളെ ഊറ്റുക എന്ന പണി ഇതിന് മുമ്പും മീറ്റ് എന്ന പേരില്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ സാഹചര്യങ്ങളും സമയവും ഒത്ത് വന്നപ്പോള്‍ പോയി. എന്നെ കൊണ്ടാവുന്ന പോലെ ഞങ്ങളുടെ സ്വന്തം അഡ്മിന്റെ ചീട്ട് കീറി..! ഏതായാലും സംഭവം ജോറായി.
പിന്നെ ഒരു രാമേശ്വരം യാത്ര. അനിയന്മാരൊക്കെ ഉണ്ടായിരുന്നത് കൊണ്ട് - അപ്പൂപ്പന്റെ ചിതാഭസ്മം ഒഴുക്കാന്‍ പോയതാണെങ്കിലും - ഞങ്ങള്‍ അടിച്ച് പൊളിച്ചു! പാമ്പന്‍ പാലം നേരില്‍ കണ്ടത് ഒരു വലിയ അത്ഭുതമായിരുന്നു. അത് പോലെ, അമല്‍ നീരദിന്റെ സ്വന്തം ധനുഷ്കോടി. ചുമ്മാ ഒരു ക്യാമറയുമായി ഇറങ്ങിയാല്‍ മതി, എങ്ങനെ പടമെടുത്താലും കിടിലം! രാമേശ്വരം യാത്രയെ കുറിച്ച് ബ്ലോഗില്‍ ഒരു കുറിപ്പ് ഇടണം എന്നൊക്കെ കരുതിയിരുന്നു. പിന്നെ എന്തോ ആ ശ്രമം അങ്ങ് ഉപേക്ഷിക്കുകയായിരുന്നു, മടി തന്നെ കാര്യം.
ബ്രസീലിന്റെ തോല്‍വി! എനിക്ക് ബ്രസീലിനോട് വിരോധമോ, ജര്‍മ്മനിയോട് ആരാധനയോ ഇല്ല. എന്നാലും ഒരു വേള്‍ഡ് കപ്പ് സെമി ഫൈനലില്‍ തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ച്, ചെറുതായി ഉറക്കപ്പിച്ച്, ടീവിക്ക് മുന്നിലിരുന്നതാണ്. 5 മിനിറ്റ് കൊണ്ട് ജര്‍മ്മനി സകല ഉറക്കവും പമ്പ കടത്തി. വെളുപ്പിനെ രണ്ട് മണിക്ക് ഫോണ്‍ ഒക്കെ ചുമ്മാ കിടന്ന് ചിലച്ചു - വാട്സ് അപ്പ്, ഫേസ്ബുക്ക് എല്ലാം അഞ്ച് മിനിറ്റ് കൊണ്ട് ആക്ടീവ് ആയി. ഒരൊന്നൊന്നര ഞെട്ടല്‍ ആയിരുന്നു അത്.
അത്രക്കൊക്കെയെ ഉള്ളൂ ഓര്‍മ്മിക്കാനുള്ള ജീവിതാനുഭവങ്ങള്‍. പിന്നെ ഉള്ളത് നമ്മള് കൈ വെയ്ക്കുന്ന ബാക്കി മേഖലകളാണ്.
ബ്ലോഗില്‍ ഒരു പോസ്റ്റ്. കഴിഞ്ഞ കൊല്ലം അത് പോലുമില്ലായിരുന്നു എന്ന അവസ്ഥ ആയിരുന്നത് കൊണ്ട് തമ്മില്‍ ഭേദം തൊമ്മന് എന്ന നിലക്ക് ഈ കൊല്ലം ഭേദം.
വായിച്ച പുസ്തകങ്ങള്‍. എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മോശം. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷ്യം വെച്ചിരുന്നു. ഇത്തവണ അതില്ലാതെ ഇരുന്നതിന്റെ കാണാനുണ്ട്. Goodreads നോക്കിയപ്പോ ആകെ എന്റെ പേരിലുള്ളത് നാലെണ്ണം. അതേതായാലും സത്യമല്ല. ഏതൊക്കെയോ ഞാന്‍ അതില്‍ കൂട്ടിയിട്ടില്ല.
കണ്ട സിനിമകള്‍. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയില്‍ വന്നതിന്റെ കാണാനുണ്ട്. ഓരോ പടങ്ങള്‍ ഒന്നും ഇറങ്ങുന്നത് പോലും അറിയുന്നില്ല. മലയാളം സിനിമകള്‍ ഇതിനു മുമ്പുള്ള രണ്ട് കൊല്ലവും 20-ന് മേല്‍ തീയറ്ററില്‍ നിന്ന് കണ്ടിരുന്നു. ഇത്തവണ അതുണ്ടായില്ല. കണ്ടതില്‍ അപ്പോത്തിക്കിരി, മുന്നറിയിപ്പ് ഒക്കെ ഒരു ക്ലാസ് എന്ന് പറയാമെങ്കിലും എനിക്ക് പിടിച്ചത് ബാംഗ്ലൂര്‍ ഡേയ്സ്, ഓം ശാന്തി ഓശാന, 1983 എന്നീ സിനിമകളാണ്. യൂ സീ ദി ഐറണീ ഹിയര്‍. മൂന്നിലും നിവിന്‍ പോളി ആണ് നായകന്.. :D തമിഴില്‍ കത്തിയും ഹിന്ദിയില്‍ പി.ക്കെയും (വാനരസേനക്കാര് വല്ലതും ഇവിടുണ്ടോ ആവോ) എന്റെ പ്രിയപ്പെട്ട നായകന്മാര് ഗംഭീരമാക്കി. നോളന്റെ ഞെട്ടിക്കുന്ന വിഷ്വത്സുമായി Interstellar-ഉം നന്നായി. ആദ്യം കണ്ടപ്പോള്‍ പകുതിയും മനസിലായില്ല എന്നതാണ് സത്യം. ഇപ്പോള്‍ എല്ലാം മനസിലായോ എന്ന ചോദ്യം ആരും ചോദിക്കരുത്.
ക്രിക്കറ്റിനെക്കാള്‍ ഫുട്ബോളിനെ സ്നേഹിച്ച് തുടങ്ങിയ വര്‍ഷം എന്ന് ധൈര്യമായി പറയാം. സാധാരണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാത്രമാണ് കാണാറ്. ഈ കൊല്ലം വേള്‍ഡ് കപ്പ് ഉണ്ടായിരുന്നല്ലോ.. പതിവ് പോലെ വേള്‍ഡ് കപ്പ് സമയത്ത്